പാലക്കാട്: പാലക്കാട് കാട്ടാനയെ മയക്കുവെടി വെക്കാൻ നിർദ്ദേശം. ധോണി, അകത്തേത്തറ പ്രദേശങ്ങളിൽ ഇറങ്ങുന്ന PT 7 എന്ന കാട്ടാനയെ മയക്കുവെടി വെക്കാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ നർദേശം നൽകിയത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി.
കുങ്കിയാനയുടെ സഹായത്തോടെ തളച്ച ശേഷം ആനയെ മുത്തങ്ങ ക്യാമ്പിലേക്ക് കൊണ്ടു പോകും. ഇതിനായി വയനാട് നിന്ന് വിദഗ്ധ സംഘം എത്തും. വയനാട് മുത്തങ്ങ ക്യാമ്പിലേക്ക് കാട്ടാനയെ കൊണ്ടുപോകും.
















