കൊച്ചി: ബിജെപി അധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ. അധ്യാപകനായ എം ശങ്കറിനെയാണ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.
ഒളിവിലായിരുന്ന എൻടിയു (നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ) സംസ്ഥാന സെക്രട്ടറിയും വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനുമായ എം ശങ്കറിനെ കഴിഞ്ഞ ദിവസം കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വ്യാഴാഴ്ചയാണ് ഇയാൾക്കെതിരെ സ്‌കൂളിലെ പ്രധാന അധ്യാപകനാണ് പോലീസിൽ പരാതി നൽകിയത്.
















