അഫ്താബ് പൂനാവാലയെ 13 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി കോടതി. ശ്രെധ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയില്‍ വേണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇന്ന് വൈകുന്നേരത്തോടെ അഫ്താബിനെ ഡല്‍ഹിയിലെ തീഹാര്‍ ജയിലിലേക്ക് മാറ്റും.
അംബേദ്കര്‍ ഹോസ്പിറ്റലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അഫ്താബിനെ കോടതിയില്‍ ഹാജരാക്കിയത്. ജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും അകലം പാലിച്ചാണ് അഫ്താബ് പൂനാവാലയുടെ മെഡിക്കല്‍ പരിശോധനകള്‍ പോലീസ് ഇന്ന് പൂര്‍ത്തിയാക്കിയത്. ഉച്ചയ്ക്ക് 2.30 ഓടെ അഫ്താബുമായി ഡല്‍ഹി പോലീസ് ആശുപത്രിയിലേക്ക് മടങ്ങിയെത്തി. അവിടെ നിന്നാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.
തിങ്കളാഴ്ച അഫ്താബ് പൂനാവാലയെനാര്ക്കോ അനാലിസിസ് ടെസ്റ്റിനും വിധേയനാക്കും.
















