സംവിധായകന്‍ ദീപു അന്തിക്കാടിന്റെ പുതിയ ചിത്രം നാലാം മുറ ഡിസംബര്‍ ഇരുപത്തിമൂന്നിന് പ്രദര്‍ശനത്തിനെത്തുന്നു. ചിത്രത്തില്‍ നടന്‍ ബിജുമേനോനും തമിഴ് നടന്‍ ഗുരു സോമസുന്ദരവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറും പാട്ടുകളും ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തില്‍ അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ശ്യാം ജേക്കബ്ബ്, ദിവ്യാ പിള്ള, ശാന്തി പ്രിയ, സുരഭി സന്തോഷ്, ഷീലു എബ്രഹാം, ഷൈനി സാറാ, ഋഷി സുരേഷ്, എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
യുഎഫ്‌ഐ മോഷന്‍ പിക്‌ച്ചേഴ്സിനു വേണ്ടി കിഷോര്‍ വാര്യത്ത് (യുഎസ്എ) ലക്ഷ്മി നാഥ് ക്രിയേഷന്‍സിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്‌സിനു വേണ്ടി ഷിബു അന്തിക്കാട്, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എക്‌സിക്യട്ടീവ് പ്രൊഡ്യൂസര്‍ – ഷാബു അന്തിക്കാട്, രചന- സൂരജ് വിദേവ്, ഗാന രചന – ശ്രീജിത്ത് ഉണ്ണികൃഷ്ണന്‍, സംഗീതം – കൈലാസ് മേനോന്‍, പശ്ചാത്തല സംഗീതം – ഗോപി സുന്ദര്‍, ഛായാഗ്രഹണം – ലോകനാഥന്‍.
















