ദിൽ ദേ ചുകേ സനം, ഭൂൽ ഭുലയ്യ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ ടെലിവിഷൻ താരം വിക്രം ഗോഖലെ (80) അന്തരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പൂനെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമിതാഭ് ബച്ചൻ അഭിനയിച്ച പർവാന, ഹം ദിൽ ദേ ചുകേ സനം , അഗ്നിപത്, ഖുദാ ഗവ തുടങ്ങിയ ചിത്രങ്ങളിലെ ഓൺ-സ്‌ക്രീൻ വേഷങ്ങളിലൂടെ വിക്രം ഗോഖലെ ശ്രദ്ധ നേടിയിരുന്നു .
ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടൻ മറാത്തി ചിത്രമായ അനുമതിയിലെ അഭിനയത്തിന് 2010-ൽ മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. ഘർ ആജാ പർദേശി, അൽപ്വിരാം, ജാനാ ന ദിൽ സേ ദൂർ, സഞ്ജീവ്നി, ഇന്ദ്രധനുഷ് തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മറാത്തി നാടക നടനും ചലച്ചിത്ര നടനുമായ ചന്ദ്രകാന്ത് ഗോഖലെയുടെ മകനായിരുന്നു ഗോഖലെ, പ്രാദേശിക സിനിമയിലെ അഭിനയത്തിന് ശേഷം 2010 ൽ ആഘാത് എന്ന ചിത്രത്തിലൂടെ സംവിധായകനായി ഒരു സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്നു വിക്രം ഗോഖലെ ഈ വർഷം ജൂണിൽ തിയറ്ററുകളിൽ റിലീസ് ചെയ്ത അഭിമന്യു ദസ്സാനിയും ശിൽപ ഷെട്ടിയും അഭിനയിച്ച നിക്കമ്മയാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.
















