ബ്രസീൽ താരം റിച്ചാർലിസണെ മാതൃകയാക്കാമെന്ന് മന്ത്രി എം ബി രാജേഷ് . മയക്കുമരുന്ന് ലഹരിയെ ഫുട്ബോൾ ലഹരികൊണ്ട് അതിജീവിച്ച റിച്ചാലിസണിന്റെ വാക്കുകൾ മാതൃകയെന്നാണ് മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചത്.
എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്
റിച്ചാർലിസൺ പറയുന്നത് കേൾക്കുക
‘എന്റെ തെരുവിൽ മയക്കുമരുന്ന് വിൽപ്പനക്കാർ ഏറെയുണ്ടായിരുന്നു. കൂട്ടുകാരിൽ പലരും ആ വഴിക്ക് പോയി. എളുപ്പത്തിൽ കൂടുതൽ പണം കിട്ടുമായിരുന്നു അവർക്ക്. എനിക്കതിന് കഴിഞ്ഞില്ല. ആ പണം എന്നെ ഭ്രമിപ്പിച്ചതുമില്ല. ഞാൻ ചോക്ലേറ്റും ഐസ്ക്രീമും വിറ്റുനടന്നു. ഇടദിവസങ്ങളിൽ കാറുകൾ കഴുകി. പട്ടിണിയാണെങ്കിലും അതെന്നെ വിഷമിപ്പിച്ചില്ല’
മയക്കുമരുന്ന് ലഹരിയെ ഫുട്ബോൾ ലഹരികൊണ്ട് അതിജീവിച്ച റിച്ചാർലിസണെ മാതൃകയാക്കാം. റിച്ചാർലിസന്റെ അക്രോബാറ്റിക് ഗോൾ പോലെ നമുക്കും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ലക്ഷ്യം കാണാം.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmbrajeshofficial%2Fposts%2F711900916959829&show_text=true&width=500
















