ന്യൂ ഡല്‍ഹി: രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുപ്രീംകോടതിയില്‍ ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുരോഗതിയെ മുന്നോട് നയിക്കുന്ന ശക്തി ഭരണഘടനയാണെന്നും ഭരണഘടനയുടെ ആത്മാവ് യുവാക്കളെ കേന്ദ്രീകരിച്ചാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ ഡിജിറ്റല്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിലൂടെ സാധാരണക്കാര്‍ക്കും നീതിന്യായ വ്യവസ്ഥകളിലേക്കുള്ള പ്രവേശനം എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015 മുതലാണ് നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്.
















