കല്‍പ്പാത്തിയില്‍ ഇന്ന് ദേവരഥ സംഗമം

കല്‍പ്പാത്തിയില്‍ ഇന്ന് ദേവരഥ സംഗമം.വൈകിട്ട് ആറോടെ ശ്രീ വിശാലാക്ഷി സമ്മേത വിശ്വനാഥ സ്വാമി ക്ഷേത്ര പരിസരത്തെ തേരുമുട്ടിയില്‍ ചരിത്ര പ്രസിദ്ധ ദേവരഥ സംഗമം നടക്കും. അഞ്ച് രഥങ്ങള്‍ തേരുമുട്ടിയില്‍ സംഗമിക്കും.പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തിലേയും ചാത്തപ്പുരം പ്രസന്ന ഗണപതിക്ഷേത്രത്തിലെ രഥങ്ങളും ഗ്രാമപ്രദക്ഷിണത്തിനിറങ്ങും. 

കല്‍പ്പാത്തിയില്‍ ഇന്നലെ രണ്ടാം തേരുത്സവം നടന്നിരുന്നു. പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥമാണ് പ്രയാണം നടത്തിയത്. ശ്രീ വിശാലാക്ഷിസമേത വിശ്വനാഥസ്വാമിയുടെ തിരു കല്യാണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഒന്നാം തേരുദിവസമായ തിങ്കളാഴ്ച ശ്രീ വിശാലാക്ഷി സമ്മേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്ന് ചെറു രഥങ്ങളാണ് പ്രദക്ഷിണത്തിനിറങ്ങിയത്. 

പാലക്കാട് ജില്ലയിലെ 96 അഗ്രഹാരങ്ങളുടേയും ആചാരനുഷ്ഠാന പ്രകാരമുള്ള സങ്കലനം കൂടിയാണ് രഥോത്സവം.