പോക്‌സോ കേസ് ഇരയായ 17കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എഎസ്‌ഐക്കെതിരെ പോക്‌സോ വകുപ്പ്. വയനാട് എസ്പിയുടെ റിപ്പോര്‍ട്ട് പ്രകാരം ഡിഐജി രാഹുല്‍ ആര്‍ നായരുടേതാണ് ഉത്തരവ്. പട്ടിക വര്‍ഗത്തില്‍പ്പെട്ട പെണ്‍കുട്ടിക്കാണ് വനിതാ പൊലീസുകാര്‍ ഉണ്ടായിട്ടും ദുരനുഭവം നേരിട്ടത്.
വയനാട് അമ്പലവയലിലാണ് എഎസ്‌ഐ തെളിവെടുപ്പിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു.
തെളിവെടുപ്പിന് വേണ്ടി പൊലീസിന്റെ സാന്നിധ്യത്തില്‍ മൈസൂരുവിലേക്കാണ് 17കാരിയെ കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതോടെയാണ് എഎസ്ഐയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എസ്ഐ സോബിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.ഇതിനിടയിലാണ് എഎസ്ഐ മോശമായി പെരുമാറിയത്.
















