ഇന്ത്യയിൽ പെയ്ഡ് വേരിഫിക്കേഷനുമായി ട്വിറ്റർ. മറ്റ് രാജ്യങ്ങളിൽ എട്ട് ഡോളർ അഥവാ 645.68 രൂപയ്ക്ക് വേരിഫിക്കേഷൻ ലഭ്യമാക്കുമ്പോൾ ഇന്ത്യയിൽ തുക അൽപം കൂടും.
ഇന്ത്യയിൽ 719 രൂപയാണ് ബ്ലൂ ടിക്ക് ചിഹ്നത്തിനായി നൽകേണ്ടത്. ഇന്ത്യയിലെ ചില ഉപഭോക്താക്കൾക്ക് ഇതിനോടകം തന്നെ വേരിഫിക്കേഷൻ ചിഹ്നം നൽകുന്ന ‘ട്വിറ്റർ ബ്ലൂ’ സർവീസ് സബ്‌സ്‌ക്രൈബ് ചെയ്യണമെന്ന ഇ-മെയിൽ സന്ദേശം ലഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.
ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രൈബ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് വേരിഫിക്കേഷൻ ഇല്ലാതെ തന്നെ ശരി ചിഹ്നം ലഭിക്കും. ഇത്തരം ഉപഭോക്താക്കൾക്ക് ട്വിറ്ററിൽ താരതമ്യേന കൂടുതൽ റീച്ചും ലഭിക്കും.