ഇലോണ്‍ മസ്കിന്റെ ആസ്തിയില്‍ വന്‍ ഇടിവ്. ടെസ്ലയുടെ ഓഹരികള്‍ 52 ആഴ്ചയ്ക്കിടയില്‍ ആകെ മൂല്യം 200 ബില്ല്യണ്‍ യുഎസ് ഡോളറിന് താഴെ എത്തി. ഏതാണ്ട് 74 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നഷ്ടമാണ് മസ്കിന് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ബ്സ് റിപ്പോര്‍ട്ട് പ്രകാരം മസ്കിന്റെ ആസ്തികളുടെ മൂല്യം ഇപ്പോള്‍ 195.6 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്.മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതും അവിടെ നടത്തുന്ന പരിഷ്കാരവും വലിയതോതില്‍ ടെസ്ല ഷെയറുകളെ ബാധിച്ചുവെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.
ഈ വര്‍ഷം ലോകത്തിലെ കോടീശ്വരന്മാര്ക്ക് എല്ലാം ഈ വര്‍ഷം വലിയ തിരിച്ചടി നേരിടുന്നുണ്ട്. ഇലോണ്‍മസ്കിന്റെ ആസ്തിയില്‍ 62 ബില്ല്യണിന്റെ കുറവാണ് കഴിഞ്ഞ ജൂലൈയില്‍ സംഭവിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ജെഫ് ബിസോസിന് 63 ബില്ല്യണ്‍ ഡോളറിന്റെ ആസ്തി നഷ്ടം സംഭവിച്ചു. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി പകുതിയോളമാണ് കുറഞ്ഞത്.
അതേ സമയം ടെസ്ലയുടെ 4 ബില്ല്യണ്‍ വിലയുള്ള ഓഹരികള്‍ മസ്ക് അടുത്തിടെ വിറ്റുവെന്ന വാര്‍ത്ത വന്നിരുന്നു. 44 ബില്ല്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കുന്ന ഇടപാടിന് വേണ്ടിയാണ് ഇതെന്നാണ് വിവരം.