ന്യൂഡൽഹി: ട്വിറ്ററിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു. ഇന്ത്യയിലെ ജീവനക്കാരെയും പിരിച്ചുവിട്ടു. ഇന്ത്യൻ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്മെന്റുകളിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടു. ആകെ എത്രപേരെ പിരിച്ചുവിട്ടെന്ന വിവരം ലഭ്യമായിട്ടില്ല. എന്നിരുന്നാലും എന്‍ജിനീയറിങ്, സെയില്‍സ്, പാര്‍ട്ണര്‍ഷിപ്പ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയും പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ടെന്ന് രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
സെയിൽസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ചിലരെ നിലനിർത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. അതേസമയം ട്വിറ്റർ ഇന്ത്യ ഇതുസംബന്ധിച്ച് ഇതുവരെ ഒരു പ്രസ്താവന ഇറക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
ജീവനക്കാരെ പിരിച്ചുവിടുകയാണോ എന്ന് പിന്നീട് ഇമെയിൽ വഴി അറിയിക്കുമെന്ന് ജീവനക്കാരോട് പറഞ്ഞതിനുശേഷം കന്പനി വെള്ളിയാഴ്ച ലോകമെന്പാടുമുള്ള ഓഫീസുകൾ താൽക്കാലികമായി അടച്ചിരുന്നു.
ആഗോള ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് ഇക്കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ വാങ്ങിയത്. ഇതിന് പിന്നാലെ ആഗോളതലത്തില്‍ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ മസ്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കൂട്ടപ്പിരിച്ചുവിടല്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗര്‍വാളിനെയടക്കം പുറത്താക്കിയാണ് മസ്ക് ട്വിറ്റര്‍ ഭരണം തുടങ്ങിയത്. കമ്പനിയുടെ സിഎഫ്ഒ, ലീഗല്‍ പോളിസി, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടിരുന്നു. സിഇഒ ഉള്‍പ്പടെയുള്ളവര്‍ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മസ്ക് നേരത്തെ ആരോപിച്ചിരുന്നു.