തിരുവനന്തപുരം:ആരോഗ്യ രംഗത്ത് സ്വകാര്യ ആശുപത്രികളിൽ ചെയ്തുവന്നിരുന്ന കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ഇപ്പോൾ സർക്കാർ ആശുപത്രിയിലും വിജയകരമായി പൂർത്തിയായിരിക്കുകയാണ്. തിരുവനന്തപുരത്തെ കിംസ് ആശുപത്രി ഡോക്ടർമാരുടെയും സഹായത്തോടു കൂടിയാണ് കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലായി ശസ്ത്രക്രിയ നടന്നിരിക്കുന്നത്.
വളരെയധികം ചെലവേറിയതും ടീം വർക്ക് ആവശ്യമുള്ളതുമായ ഒരു ശസ്ത്രക്രിയയാണ് ഇത്. ജീവിച്ചിരിക്കുന്ന ദാതാവിൽ നിന്നും കരൾ മാറ്റിവെയ്ക്കുക എന്ന ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഇത്രയും വിജയകരമായി സർക്കാർ ആശുപത്രിയിൽ നടത്തിയിരിക്കുന്നത്. രണ്ട് മെഡിക്കൽ കോളേജുകളിൽ നടന്ന ശസ്ത്രക്രിയക്കും തുടക്കം മുതലേ കിംസ് ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരുടെ പിന്തുണ ഉണ്ടായിരുന്നു.