Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മയക്കുമരുന്നിനെതിരെ നാളെ ലഹരി വിരുദ്ധ ശൃംഖല

Web Desk by Web Desk
Oct 31, 2022, 07:52 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 മയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനമായ നാളെ(നവംബര്‍ 1) കേരളം പ്രതിരോധച്ചങ്ങല തീര്‍ക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് സംസ്ഥാനവ്യാപകമായി ലഹരിവിരുദ്ധ ശൃംഖല തീര്‍ക്കുന്നത്. വിദ്യാര്‍ഥികളും രക്ഷിതാക്കളും ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും ഗ്രന്ഥശാലകളും വ്യാപാരികളും പൊതുജനങ്ങളുമെല്ലാം ശൃംഖലയില്‍ കണ്ണിചേരും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തന്നെ ശൃംഖലയ്ക്കായി കേന്ദ്രീകരിക്കും. ട്രയലിന് ശേഷം കൃത്യം മൂന്ന് മണിക്ക് തന്നെ ശൃംഖല തീര്‍ക്കും. ശേഷം എല്ലാവരും മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുക്കും.

ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കുത്തിച്ച് കുഴിച്ചിടുന്ന പരിപാടിയും നടക്കും. വാര്‍ഡുകളില്‍ വിദ്യാലയങ്ങള്‍‍ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാലയങ്ങളില്ലാത്ത വാര്‍ഡുകളില്‍ പ്രധാന കേന്ദ്രങ്ങളിലായിരിക്കും പരിപാടി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കലാകായിക താരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ഓരോ പരിപാടിയിലും പങ്കെടുക്കും. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലും ശൃംഖല സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത്‍ മുഖ്യമന്ത്രി പിണറായി വിജയൻ ലഹരിവിരുദ്ധ ശൃംഖലയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കൊപ്പം കാല്‍ലക്ഷം വിദ്യാര്‍ഥികളും തിരുവനന്തപുരം നഗരത്തിലെ ശൃംഖലയില്‍ പങ്കാളികളാകും. വിവിധ ജില്ലകളില്‍ ശൃംഖലയ്ക്കൊപ്പം ലഹരിക്കെതിരെ വിപുലമായ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ പൊന്നാനി മുതല്‍ വഴിക്കടവ് വരെ 83 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ലഹരിവിരുദ്ധ ശൃംഖല തീര്‍ക്കും. വൈകുന്നേരം കേന്ദ്രീകരിക്കാൻ പ്രയാസമുള്ള മെഡിക്കല്‍ കോളേജ് പോലുള്ള സ്ഥാപനങ്ങളില്‍, സൗകര്യപ്രദമായ സമയം നിശ്ചയിച്ച് പരിപാടി നടത്താം. 

മയക്കുമരുന്നിനെതിരെ ലോകത്ത് തന്നെ നടക്കുന്ന ഏറ്റവും വിപുലമായ പ്രചാരണ പരിപാടികളിലൊന്നിനാണ് കേരളം സാക്ഷ്യംവഹിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ദശലക്ഷക്കണക്കിന് പേരാണ് ലഹരിക്കെതിരെ കണ്ണിചേരുന്നത്. വിദ്യാര്‍ഥികളിലും യുവാക്കളിലും ലഹരിക്കെതിരെ ബോധവത്കരണം സൃഷ്ടിക്കാനും, സാമൂഹ്യമായ പ്രതിരോധം തീര്‍ക്കാനും സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ എൻഫോഴ്സ്മെന്‍റ് നടപടികളും സ്വീകരിക്കുന്നുണ്ട്. ലഹരിമുക്ത കേരളത്തിനായുള്ള പ്രവര്‍ത്തനത്തിലെ സുപ്രധാന ചുവടുവെപ്പാകും ശൃംഖല. മയക്കുമരുന്നിനെതിരെയുള്ള കേരളത്തിന്‍റെ ഈ മഹാപോരാട്ടത്തില്‍ പങ്കാളികളാകാൻ ഓരോ വ്യക്തിയും തയ്യാറാകണമെന്ന് മന്ത്രി എം ബി രാജേഷ് അഭ്യര്‍ഥിച്ചു.  

ഒക്ടോബര്‍ ആറിന് മുഖ്യമന്ത്രിയാണ് ലഹരി വിരുദ്ധ പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തിന് തുടക്കം കുറിച്ചത്. പ്രചാരണത്തിന്‍റെ ബ്രാൻഡ് അംബാസിഡറായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലി ലോഗോ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സർവ്വകക്ഷിയോഗം വിളിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണവും പിന്തുണയും ഉറപ്പാക്കിയിരുന്നു. അതോടൊപ്പം തന്നെ സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥി/യുവജനസംഘടകൾ, സർവ്വീസ് സംഘടനകൾ, വ്യാപാരിവ്യവസായി സംഘടനകൾ എന്നിവയുടെ യോഗവും വിളിച്ചുചേര്‍ത്തു. ജനപ്രതിനിധികൾ അദ്ധ്യക്ഷൻമാരായി സാമൂഹ്യ-സാമുദായിക സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങി വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും, വാർഡുകളിലും ലഹരിവിരുദ്ധ ജനജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ സമിതികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

 പ്രചരണ പരിപാടിയുടെ ഭാഗമായി 2939 സ്കൂളുകൾ, 444 കോളേജുകൾ, 478 സ്കൂൾ/കോളേജ് പി.ടി.എ-കൾ, 541 ലൈബ്രറികൾ, 1048 വാർഡുകൾ, 178 ആർട്സ് & സ്പോർട്സ് ക്ലബ്ബുകൾ, 1848 കുടുംബശ്രീ യൂണിറ്റുകൾ, 186 അതിഥി തൊഴിലാളി ക്യാമ്പുകൾ, 126 റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ എക്സൈസ് വകുപ്പ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കൂടാതെ തീരപ്രദേശത്ത് 50 പരിപാടികളും, ആദിവാസി മേഖലയെ കേന്ദ്രീകരിച്ച് 220 പരിപാടികളും, മറ്റ് വിവിധ വിഭാഗങ്ങളുമായി ചേർന്ന് 1279 ലഹരിവിരുദ്ധ പരിപാടികളും നടത്തി. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ എട്ടുദിവസം നീണ്ടുനിന്ന സൈക്കിള്‍ റാലി സംഘടിപ്പിച്ചു. എൻഎസ്എസ്, എൻസിസി, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് എന്നിവയുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. മത്സരങ്ങളും കലാജാഥകളും റാലികളും ഫ്ലാഷ് മോബും തെരുവ് നാടകങ്ങളും പ്രചാരണത്തിന്‍റെ ഭാഗമായി ആയിരക്കണക്കിന് കേന്ദ്രങ്ങളില്‍ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വീടുകളിലും ഗ്രന്ഥശാലകളിലും കച്ചവട സ്ഥാപനങ്ങളിലും ലഹരിക്കെതിരെ ദീപം തെളിക്കുന്നത് പോലെയുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ എക്സൈസും പോലീസും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. എക്സൈസ് വകുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് സെപ്തംബർ 16 ന് ആരംഭിച്ചു. എല്ലാ എക്സൈസ് റെയ്ഞ്ച് ഓഫീസുകളിലും 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതികളുടെ ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി അവരെ നിരീക്ഷിച്ച് നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടികളും സ്വീകരിച്ചു വരുന്നു. 

ലഹരി വിരുദ്ധ ശൃംഖലയില്‍ ചൊല്ലാനുള്ള പ്രതിജ്ഞ ചുവടെ ചേര്‍ക്കുന്നു

മാനവരാശിയെ തകര്‍ക്കുന്ന മാരക വിപത്താണ് മയക്കുമരുന്ന് എന്ന യാഥാര്‍ഥ്യം ഞാൻ തിരിച്ചറിയുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂര്‍ണമായും നശിപ്പിക്കുമെന്നും ഞാൻ മനസിലാക്കുന്നു. ഞാനും എന്‍റെ സമൂഹവും ലഹരിയില്‍ വീഴാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാൻ നടത്തും. ‘ജീവിതമാണ് ലഹരി’ എന്ന ആശയം എന്‍റെ ജീവിതത്തില്‍ പകര്‍ത്തുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവിതത്തില്‍  ഈ ആശയം പകര്‍ത്തുന്നതിന് ഞാൻ പ്രയത്നിക്കുകയും ചെയ്യും. ‘ലഹരിമുക്തനവകേരളം’ പടുത്തുയര്‍ത്തുവാൻ എന്‍റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവര്‍ത്തിക്കുമെന്നും ഞാൻ ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.

ReadAlso:

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റം തയ്യാറാക്കാന്‍ പ്രത്യേക എച്ച് ആര്‍ സെല്‍; അഞ്ചംഗ സമിതി രൂപീകരിച്ചു

LLB പരീക്ഷാ മൂല്യനിർണയം പൊളിച്ചെഴുതി കേരള സർവകലാശാല; റീവാലുവേഷൻ സിസ്റ്റം നിർത്തലാക്കി,ഉത്തരക്കടലാസ് രണ്ട് അധ്യാപകർ മൂല്യനിർണയം ചെയ്യും | Syndicate intervenes regarding evaluation lapses in law colleges affiliated with the University of Kerala; answer scripts to be evaluated by two teachers

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും — രാജീവ് ചന്ദ്രശേഖർ MLA

പരീക്ഷാ ഭവനിൽ മന്ത്രിയുടെ മിന്നൽ പരിശോധന: അപേക്ഷകരെ ബുദ്ധിമുട്ടിക്കരുതെന്ന് കർശന നിർദ്ദേശം; സർട്ടിഫിക്കറ്റുകൾ 15 ദിവസത്തിനകം നൽകണം

ബസ് റിഫർബിഷ്മെന്റ് പദ്ധതി കെഎസ്ആർടിസിക്ക് സാമ്പത്തിക നേട്ടമാകും: ​മന്ത്രി സി.പി ജോൺ

Latest News

കോമൺവെൽത്ത് ഗെയിംസ്; മെഡൽ കരസ്ഥമാക്കിയ മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ | Commonwealth Games: Government announces cash awards for Malayali athletes who won medals

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിൻ്റെ വിവാദ ലാൻഡിങ്; എല്ലാ പൈലറ്റുമാര്‍ക്കും പരിശോധന കര്‍ശനമാക്കി എയര്‍ ഇന്ത്യ | air-india-tightens-pilot-checks-after-phuket-delhi-flight-controversial-landing

ഫുട്‌ബോള്‍ താരം എര്‍ലിങ് ഹാലണ്ടിന്റെ ഫോട്ടോ പതിച്ച കൊക്കെയ്ന്‍ പായ്ക്കറ്റ്: ഞെട്ടിയത് ആരാധകര്‍ മാത്രമല്ല പോലീസും

വാടകവീട് കാണാനെത്തി പട്ടിക്കു മുമ്പില്‍ പെട്ടു: പിറ്റ്ബുള്‍ നായ ദമ്പതികളെ കടിക്കു കുടഞ്ഞു

അന്താരാഷ്ട്ര നേട്ടങ്ങൾ കൈവരിച്ച കായിക താരങ്ങൾക്ക് കേരളത്തിന്റെ അംഗീകാരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies