എൻസിപി നേതാവ് ശരദ് പവാർ ആശുപത്രിയിൽ. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നവംബര്‍ 2 ന് പവാറിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
നവംബര്‍ 4-5 തീയതികളില്‍ ഷിര്‍ദിയില്‍ പാര്‍ട്ടി ക്യാമ്പുകൾ നടക്കുന്നുണ്ട്.ക്യാമ്പിൽ പവാർ പങ്കെടുക്കുമെന്നറിയിച്ചു കൊണ്ടുള്ള പാര്‍ട്ടിയുടെ ഔദ്യോഗിക പത്രക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.