ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം കേന്ദ്ര കമ്മറ്റിയോഗത്തിൽ വിമർശനം. ഗവർണർ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും ഗവർണറുടെ നടപടികൾ ഭരണഘടനാവിരുദ്ധമാണെന്നും യോഗത്തിൽ വിമർശനമുയർന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളും ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ബിജെപി ഇതര സര്‍ക്കാരുകളുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നതും കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. ഗവര്‍ണര്‍ വിഷയത്തില്‍ ചര്‍ച്ച നാളെയും തുടരും.
സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പൊതുരാഷ്ട്രീയ സാഹചര്യങ്ങളുടെ ഭാഗമായാണ് കേരളത്തിലെ ഗവര്‍ണര്‍ വിഷയം ഉള്‍പ്പെടുത്തിയത്. കേരളത്തില്‍ ഗവര്‍ണര്‍ നടത്തുന്ന നീക്കങ്ങള്‍ വളരെ ഗൗരവത്തോടെയാണ് സിപിഐഎം കാണുന്നതെന്ന് ഇന്നത്തെ കേന്ദ്ര കമ്മിറ്റി യോഗം ഊട്ടിയുറപ്പിച്ചു. മന്ത്രിമാര്‍ക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു ഇന്നത്തെ ചര്‍ച്ച.
സർവകലാശാല വിഷയത്തിലുള്ള കടന്നുകയറ്റവും മന്ത്രിയെ പിൻവലിക്കണമെന്ന ആവശ്യവുമൊക്കെ ആർഎസ്എസ് അജണ്ടയുടെ ഭാഗമായി ഉയർന്നു വരുന്നതാണെന്നും അതുകൊണ്ടു തന്നെ ആ ഒരു തലത്തിൽ അതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.
ഗവര്‍ണര്‍ വിഷയത്തില്‍ രണ്ട് തരത്തിലുള്ള നടപടികളാണ് സിപിഐഎം ആലോചിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിക്കുക, പ്രമേയം ഉള്‍പ്പെടെ കൊണ്ടുവരേണ്ട ആവശ്യമുണ്ടോയെന്ന് പരിശോധിക്കുക തുടങ്ങിയവ നാളെയും ചര്‍ച്ച ചെയ്യും. ഗവര്‍ണറെ പിന്‍വലിക്കാന്‍ ആവശ്യപ്പെടേണ്ട സാഹചര്യം നിലവിലുണ്ടോ എന്നുള്‍പ്പെടെ കേന്ദ്രകമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യും.
ധനമന്ത്രിയിൽ ഉള്ള പ്രീതി നഷ്ടമായെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചു. ബാല ഗോപാലിന്‍റെ വിവാദമായ പ്രസംഗമായിരുന്നു നടപടിക്ക് ആധാരം. എന്നാല്‍ ഈ ആവശ്യം തള്ളി മുഖ്യമന്ത്രി മറുപടി നല്‍കുകയും ചെയ്തു. ഒക്ടോബര്‍ 19ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചായിരുന്നു ഗവര്‍ണറുടെ കത്ത്. ഗവർണറുടെ പ്രതിച്ഛായയും ഗവർണറുടെ പദവിയുടെ അന്തസ്സ് താഴ്ത്തുന്നതുമായ പരമാര്‍ശങ്ങളാണ് ധനമന്ത്രിയുടെ പ്രസംഗത്തിലുള്ളത്. പ്രദേശികവാദം ആളികത്തിക്കുന്ന പരമാര്‍ശമാണ് നടത്തിയത്.ദേശീയ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കുന്ന പ്രസംഗമാണെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.