ഐഫോൺ 14 പ്ലസിന് വിപണിയിൽ വേണ്ടത്ര മുന്നേറ്റം സൃഷ്ടിക്കാൻ സാധിച്ചില്ലാത്തതിനാൽ ഐഫോൺ 14 പ്ലസി നിർമ്മാണം കുറച്ച് വിലയേറിയ ഐഫോൺ 14 പ്രോയുടെ നിർമാണം വർധിപ്പിക്കാൻ നീക്കവുമായി ആപ്പിൾ. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ട്രെൻഡ്ഫോഴ്സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐഫോൺ 14 പ്രോ സീരീസിന്റെ ഉൽപ്പാദന വിഹിതം മുമ്പത്തെ 50 ശതമാനത്തിൽ നിന്ന് മൊത്തം ഉൽപ്പാദനത്തിന്റെ 60 ശതമാനമായി ഉയർന്നു. ഭാവിയിൽ ഇത് 65 ശതമാനം വരെ ഉയർന്നേക്കാം. യുഎസിലെ വർദ്ധിച്ചുവരുന്ന പലിശ നിരക്ക് രാജ്യത്തെ ഉപഭോക്തൃ ചെലവുകളെ ബാധിക്കുമെന്നും 2023 ആദ്യ പാദത്തിൽ ഐഫോൺ മോഡലുകളുടെ ഡിമാൻഡ് കുറയുമെന്നും റിപ്പോർട്ട് എടുത്തുകാട്ടി. റിപ്പോർട്ട് അനുസരിച്ച്, ഉൽപ്പാദനത്തിൽ 14 ശതമാനം ഇടിവ് വന്ന് ഇത് 52 ദശലക്ഷം യൂണിറ്റിലേക്ക് എത്തും.ഐഫോൺ 14 പ്ലസിന്റെ നിർമാണം ഉടൻ നിർത്താൻ ചൈനയിലെ നിർമാതാക്കളോട് ആപ്പിൾ ആവശ്യപ്പെട്ടിട്ടുണ്ട്.