കോൺഗ്രസ് നേതാവും കെ പിസിസി അംഗവുമായ സതീശൻ പാച്ചേനി അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.പക്ഷാഘാത്തത്തെ തുടർന്ന് മിംസ് ആശുപത്രിയിൽ ഈ മാസം 19 നു പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പയ്യാമ്പലത്താകും സംസ്‍കാരം നടക്കുക.
നിലവിൽ കെ പിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു.കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്നു. കോൺഗ്രസിന്റെ ആദർശ മുഖമായിരുന്ന സതീശൻ പാച്ചേനി 6 തെരെഞ്ഞെടുപ്പുകളിൽ മത്സരിച്ചു. നിയമസഭയിലും ലോകസഭയിലും മത്സരിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പുകളിൽ വിജയം കണ്ടെത്തയില്ലെങ്കിലും സംഘടന രംഗത്ത് മികവുള്ള വ്യക്തിയായിരുന്നു.കെഎസ് യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തിയ നേതാവാണ് സതീശൻ പാച്ചേനി.
കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പാച്ചേനി 1999 ല്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷനായി.