മുംബൈയിലെ ഗിര്‍ഗാവില്‍ ഗോഡൗണിൽ വന്‍ തീപിടുത്തം. തീപിടുത്തത്തിൽ ആറ് കാറുകളും ഏഴ് ബൈക്കുകളും ഉള്‍പ്പെടെ 14 വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്നലെയാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. ആറ് കാറുകളും ഏഴ് ബൈക്കുകളും സ്‌കൂട്ടറുകളും ഒരു ഓട്ടോറിക്ഷയും കത്തിനശിച്ചു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
അപകടം നടന്ന സ്ഥലത്തേക്കുള്ള വഴി ഇടുങ്ങിയതായതിനാല്‍ അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ എത്താന്‍ വൈകി. ആളുകള്‍ തീ അണയ്ക്കാന്‍ എത്തിയതിന് മുമ്പ് തന്നെ വാഹനങ്ങള്‍ക്ക് തീപിടിച്ചു. എങ്കിലും അഞ്ച് ഫയര്‍ ടാങ്കറുകളുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കി. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ഗോഡൗണില്‍ എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന അന്വേഷണം പുരോഗമിക്കുകയാണ്.