ന്യൂഡൽഹി: കോൺഗ്രസ് 47 അംഗ സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിച്ചു. ഖാർഗെ അധ്യക്ഷനായതിന് പിന്നാലെ രാജിവെച്ച പ്രവർത്തക സമിതി അംഗങ്ങളും ജനറൽ സെക്രട്ടറിമാരുമാണ് സ്റ്റിയറിങ് കമ്മിറ്റിയിലുള്ളത്.
പുതിയ പ്രവര്‍ത്തകസമിതി ചുമതലയേൽക്കും വരെയുള്ള പകരം സംവിധാനമായിട്ടാണ് സ്റ്റിയറിംഗ് കമ്മിറ്റി നിലവിൽ വരുന്നത്. പുതിയ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ കണ്ടെത്താൻ രാഹുൽ ഗാന്ധി നേരത്തെ സമ്മതമറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇനിയുള്ള ദിവസങ്ങളിൽ വ്യക്തത വരും.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഖാർഗെക്കെതിരെ മത്സരിച്ച ശശി തരൂരിനെ സ്റ്റിയറിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്ലീനറി സമ്മേളനം വരെ പാർട്ടി പ്രസിഡന്റിനെ സഹായിക്കാനുള്ള ചുമതല സ്റ്റിയറിങ് കമ്മിറ്റിക്കാണ്.
കേരളത്തിൽനിന്ന് മൂന്നുപേരാണ് സ്റ്റിയറിങ് കമ്മിറ്റിയിലുള്ളത്. മുതിർന്ന നേതാക്കളായ എ.കെ ആന്റണി, ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ എന്നിവരാണ് 47 അംഗ സ്റ്റിയറിങ് കമ്മിറ്റിയിലുള്ളത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സ്റ്റിയറിംഗ് കമ്മിറ്റിയിലുണ്ട്. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗും സമിതിയിൽ ഇടം നേടി.
അഭിഷേക് മനു സിംഗ്വി, അജയ് മാക്കൻ, അംബികാ സോണി, ജയ്റാം രമേശ്, ജിതേന്ദ്ര സിംഗ്, മുകുൾ വാസ്നിക്, പി ചിദംബരം, രണ്‍ദീപ് സുര്‍ജെവാല, താരീഖ് അൻവര്‍, അധീര്‍ രഞ്ജൻ ദാസ് ചൗധരി, ദിഗ്‍വിജയ് സിംഗ്, മീരാ കുമാര്‍, പവൻ കുമാര്‍ ബൻസൽ, രാജീവ് ശുക്ല, സൽമാൻ ഖുര്‍ഷിദ് എന്നിവരടക്കം ആകെ 47 പേരാണ് പുതിയ സ്റ്റിയറിംഗ് കമ്മിറ്റിയിൽ അംഗങ്ങളായിട്ടുള്ളത്.
സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍
സോണിയ ഗാന്ധി
മന്‍മോഹന്‍ സിങ്
രാഹുല്‍ ഗാന്ധി
എ.കെ.ആന്റണി
മനു അഭിഷേക് സിങ്‌വി
അജയ് മാക്കന്‍
അംബിക സോണി
ആനന്ദ് ശര്‍മ
അവിനാശ് പാണ്ഡെ
ഗൈഖംഗം
ഹരീഷ് റാവത്ത്
ജയ്‌റാം രമേശ്
ജിതേന്ദ്ര സിങ്
ഷെല്‍ജ കുമാരി
കെ.സി.വേണുഗോപാല്‍
ലാല്‍തന്‍ഹാവ്ല
മുകുള്‍ വാസ്‌നിക്
ഉമ്മന്‍ ചാണ്ടി
പ്രിയങ്ക ഗാന്ധി
പി.ചിദംബരം
രണ്‍ദീപ് സുര്‍ജെവാല
രഘുബീര്‍ മീണ
താരിഖ് അന്‍വര്‍
എ.ചെല്ലകുമാര്‍
അജോയ് കുമാര്‍
അധിര്‍ രഞ്ജന്‍ ചൗധരി
ഭക്ത ചരന്‍ ദാസ്
ദേവേന്ദ്ര യാദവ്
ദിഗ്‌വിജയ് സിങ്
ദിനേശ് ഗുണ്ഡുറാവു
ഹരീഷ് ചൗധരി
എച്ച്.കെ.പാട്ടീല്‍
ജയ് പ്രകാശ് അഗര്‍വാള്‍
കെ.എച്ച്.മുനിയപ്പ
ബി.മാണിക്കം ടാഗോര്‍
മനീഷ് ചത്രത്ത്
മീരാ കുമാര്‍
പി.എല്‍.പുനിയ
പവന്‍കുമാര്‍ ബന്‍സാല്‍
പ്രമോദ് തിവാരി
രജനി പാട്ടീല്‍
രഘുശര്‍മ
രാജീവ് ശുക്ല
സല്‍മാന്‍ ഖുര്‍ഷിദ്
ശക്തിസിങ് ഗോഹില്‍
ടി.സുബ്ബരാമി റെഡ്ഡി
താരിഖ് ഹാമിദ് കറ