കോഴിക്കോട്: ഡി.വൈ.എഫ്.എൈ സംസ്ഥാന കമ്മറ്റിയംഗം ദീപു പ്രേം നാഥിന്റെ വീടിനു നേരെ കല്ലേറ്. മുക്കം മണാശേരിയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലെറിഞ്ഞ മണാശേരി മുത്താലം സ്വദേശി ചോലക്കുഴി രാതുലിനെ പൊലീസ് പിടികൂടി.
ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.30-നാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ രാതുൽ വീടിനു നേരെ കല്ലെറിയുകയായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകള്‍ക്കും ടൈലുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ലഹരി മരുന്ന് മാഫിയയാണ് ഈ ആക്രമണത്തിന് പിന്നില്‍ എന്ന് ഡി.വൈ.എഫ്.എൈ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആരോപിച്ചു. ലഹരി ഉപയോഗിച്ചിരുന്ന രാതുലിനെ ദിപു പ്രേംനാഥും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നേരത്തെ വിലക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ അറിയിച്ചു.