കുസാറ്റിൽ എസ്എഫ്‌ഐ പ്രവര്‍ത്തകരും ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഹോസ്റ്റലിന് തീയിട്ടു. എസ്എഫ്‌ഐക്കാര്‍ താമസിക്കുന്ന ഹോസ്റ്റല്‍ മുറിക്കാണ് തീയിട്ടത്. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
സംഘര്‍ഷത്തിന് പിന്നാലെ വന്‍ പൊലീസ് സംഘം ക്യാമ്പസിലെത്തി. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബോര്‍ഡ് സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. എന്നാൽ ഹോസ്റ്റലിന് തീയിട്ടത് എസ്എഫ്‌ഐക്കാര്‍ തന്നെയാണെന്നാണ് ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ പറയുന്നത് . വിദ്യാർത്ഥികളെ പൊലീസും മര്‍ദ്ദിച്ചതായി പരാതിയുണ്ട്.