ന്യൂയോർക്ക്: ഗൂഗിളിന്റെ വരുമാനത്തിൽ ഇടിവ്. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ വാർഷിക റിപ്പോർട്ടിലാണ് ഗൂഗിളിന്റെ വരുമാനത്തിലെ ഇടിവ് കണക്കാക്കിയിരിക്കുന്നത്.മുൻവർഷത്തെ അപേക്ഷിച്ച് 27 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യുട്യൂബ് വരുമാനം 7.21 ബില്യണിൽ നിന്ന് രണ്ട് ശതമാനം കുറഞ്ഞ് 7.07 ബില്യൺ ഡോളറായി.രണ്ടാം പാദത്തിൽ 13.9 ബില്യൺ അറ്റാദായമാണ് കമ്പനി നേടിയത്.
അതേസമയം പരസ്യ വില്പന 4 ശതമാനം വർദ്ധിച്ച് 39.5 ബില്യൺ ഡോളറിലെത്തി. 41 ബില്യൺ ഡോളർ വരുമാനമാണ് വിദഗ്ദർ പ്രതീക്ഷിച്ചിരുന്നത്. ആൽഫബെറ്റിന് യുട്യൂബിൽ നിന്നും ലഭിക്കുന്ന പരസ്യ വരുമാനം 1.9 ശതമാനം ഇടിഞ്ഞു. ഗെയിമിംഗിൽ നിന്നുള്ള വരുമാനവും കുറഞ്ഞിട്ടുണ്ട്.