തെലങ്കാന കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടുത്തം.യാദാദ്രി ജില്ലയിലെ ചന്ദക് ലബോറട്ടറിയിലാണ് തീപിടുത്തമുണ്ടായത്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തമുണ്ടായ ഉടൻ തന്നെ രണ്ട് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.