സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കും. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം തേടി പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും വിലവര്‍ധിപ്പിക്കുകയെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിട്ടുണ്ട്.സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതനുസരിച്ച് പാലിന്റെ വില വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വെറ്റിനറി സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും മില്‍മയുടെയും പ്രതിനിധികളാണ് സമിതിയിലുള്ളത്.
അഞ്ചു രൂപയായിരിക്കും വര്‍ധിപ്പിക്കുക. അടുത്തവര്‍ഷം ജനുവരി മുതല്‍ വിലവര്‍ധനവ് നിലവില്‍ വരുമെന്നാണ് സൂചന.