വിദ്യാർത്ഥികളും അർഹരായവരും ഒഴികെയുള്ളവരുടെ സൗജന്യ യാത്ര അവസാനിപ്പിക്കാനുള്ള നീക്കം കെഎസ്ആർടിസി ആരംഭിച്ചു. ഒരുവർഷം സൗജന്യ യാത്രയ്ക്കായി കെഎസ്ആർടിസി മുടക്കുന്ന ശതകോടികളാണ്. സാമ്പത്തികമായി പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.
ഹെെക്കോടതി വിധിയുടെ പിൻബലത്തിൽ അനർഹരുടെ സൗജന്യ യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭയെ സമീപിക്കാനാണ് കെഎസ്ആർടിസി തീരുമാനിച്ചിരിക്കുന്നത്. കെഎസ്ആർടിസി വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അര്‍ഹതയുള്ളവര്‍ക്കു മാത്രം സൗജന്യ പാസ് നല്‍കിയാല്‍ മതിയെന്നാണ് ഹെെക്കോടതി നിർദേശം .
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എന്തിനാണു കെഎസ്‌ആര്‍ടിസി സൗജന്യയാത്ര അനുവദിക്കുന്നതെന്നു ചോദിച്ചുകൊണ്ടാണ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. പ്രതിവർഷം ഏകദേശം 310 കോടി രൂപയുടെ സൗജന്യ യാത്രയാണ് കെഎസ്ആർടിസി നൽകുന്നത്. ഇത്രയും ഭീമമായ തുകയ്ക്കുള്ള സൗജന്യ യാത്ര അനുവദിക്കുന്നത് കൊണ്ട് കെഎസ്ആർടിസിക്ക് എന്ത് നേട്ടമാണുള്ളതെന്നാണ് ഹെെക്കോടതി ചോദിച്ചത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയാതെ സ്ഥാപനം ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ സൗജന്യ പാസുകൾ നൽകുന്നതിൻ്റെ ഉദ്ദേശ്യമാണ് ഹെെക്കോടതി ചോദ്യം ചെയ്തത്.