കൊച്ചി: ഇളംകുളത്ത് വീട്ടിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.
വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പരിശോധനയിൽ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃതശരീരം കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.