രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പരസ്പര സഹകരണവും ഐക്യവും ശക്തിപ്പെടുത്താനുള്ള അവസരം കൂടിയാണ് ദീപാവലി ആഘോഷമെന്നും രാഷ്ട്രപതി ഓർമിപ്പിച്ചു.
‘ദീപാവലി സന്തോഷത്തിന്‍റേയും ആഹ്ലാദത്തിന്‍റേയും ആഘോഷമാണ്. ദീപാവലിയുടെ വെളിച്ചം സൂചിപ്പിക്കുന്നത് നമ്മളിലെ ആന്തരികവും ബാഹ്യവുമായ അജ്ഞതയുടെ അന്ധകാരങ്ങളെ അകറ്റുന്ന അറിവിനെയാണ്. ഒരു ദീപം പോലെ എല്ലാവരുടെ ജീവിതത്തിലും വെളിച്ചവും ഊർജവും ഉണ്ടാവട്ടെ. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ പൗരൻമാർക്കും ദീപവലി ആശംസകൾ നേരുന്നു’ -രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.