തിയേറ്ററില്‍ വന്‍ വിജയമായ റോക്കട്രറി – ദി നമ്പി എഫക്ട് എന്ന ചിത്രത്തിന്റെ വിജയത്തിന്റെ ലാഭത്തില്‍ നിന്ന് 18 വയസ്സിന് താഴെ പ്രായമുള്ള 60 നിര്‍ദ്ധന കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്താനൊരുങ്ങുകയാണ് ചിത്രത്തിന്റെ നിര്‍മാതാവും വ്യവസായിയുമായ വര്‍ഗീസ് മൂലന്‍. ഐ എസ്ആ ര്‍ ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം നൂറ് കോടി ക്ലബ്ബില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കയറിയിരുന്നു.
ചിത്രത്തിന്റെ വര്‍ഗീസ്, മുലന്‍സ് ഗ്രൂപ്പിന്റെ ചാരിറ്റി വിഭാഗമായ വര്‍ഗീസ് മുലന്‍സ് ഫൗണ്ടേഷനും പ്രമുഖ ഹോസ്പിറ്റല്‍ ഗ്രൂപ്പായ ആസ്റ്റര്‍ ഹോസ്പിറ്റല്‍സും ചേര്‍ന്നാണ് 18 വയസ്സിന് താഴെ പ്രായമുള്ള നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുക, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി, കോഴിക്കോട് ആസ്റ്റര്‍ മിസ് എന്നിവിടങ്ങളിലായിയാണ് കുട്ടികള്‍ക്ക് ചികിത്സ.
ഒക്ടോബര്‍ 30നു രാവിലെ 9.30-ന് അങ്കമാലി ടിബി ജങ്ഷനിലെ സിഎസ് ഡിറ്റോറിയത്തില്‍ വച്ച് ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ഐഎസ്ആര്‍ഒ മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഉദ്ഘാടനം ചെയ്യും. നമ്പി നാരായണനെ റോക്കട്രറി സിനിമയില്‍ അവതരിപ്പിച്ച നടന്‍ മാധവന്‍, ജില്ലാ കളക്ടര്‍ രേണു രാജ് ഐ.എ.എസ്, റോജി ജോണ്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.