മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അയോഗ്യനാക്കി പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ . കേസ് കേട്ടതിന് ശേഷം, ഇമ്രാന്‍ ഖാന്‍ ഇനി ദേശീയ അസംബ്ലിയില്‍ അംഗമല്ലെന്നും അദ്ദേഹം സീറ്റ് ഒഴിയുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പാക് മുന്‍ പ്രധാനമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. പിടിഐ ചെയര്‍മാന്‍ ഇനി ദേശീയ അസംബ്‌ളിയില്‍ അംഗമല്ലെന്നും ഉത്തരവ്. തോഷഖാന ട്രഷറിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയ സമ്മാനങ്ങള്‍ വിറ്റതിന്റെ വരുമാനം വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ഇമ്രാന്‍ ഖാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി സര്‍ക്കാര്‍ ഓഗസ്റ്റില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
2018ല്‍ അധികാരത്തിലെത്തിയ ഇമ്രാന്‍ ഖാന് ഔദ്യോഗിക സന്ദര്‍ശന വേളയില്‍ സമ്പന്ന അറബ് ഭരണാധികാരികളില്‍ നിന്ന് വിലകൂടിയ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു.അവ തോഷഖാന ട്രഷറിയില്‍ നിക്ഷേപിച്ചിരുന്നു. പിന്നീട് അത് ബന്ധപ്പെട്ട നിയമങ്ങള്‍ക്കനുസൃതമായി കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും വന്‍ ലാഭത്തിന് വില്‍ക്കുകയും ചെയ്തു.21.56 മില്യണ്‍ രൂപ നല്‍കി സംസ്ഥാന ട്രഷറിയില്‍ നിന്ന് വാങ്ങിയ സമ്മാനങ്ങള്‍ ഏകദേശം 58 മില്യണ്‍ രൂപക്കാണ് വിറ്റതെന്ന് ഖാന്‍ കമ്മീഷന് നല്‍കിയ മൊഴിയില്‍ പറയുന്നു.