കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ കേസിലെ പരാതിക്കാരിയുടെതെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി നടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കേസില്‍ പാലാരിവട്ടം പൊലീസും സൈബര്‍ പൊലീസും അന്വേഷണം ആരംഭിച്ചു.
ബലാത്സംഗക്കേസില്‍ കോണ്‍ഗ്രസിന്റെ നിയമസഭാംഗം എല്‍ദോസ് കുന്നപ്പിള്ളിക്കു മുന്‍കൂര്‍ ജാമ്യം. മറ്റന്നാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാവണം എന്ന വ്യവസ്ഥയോടെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
എല്‍ദോസ് സംസ്ഥാനം വിട്ടുപോവരുത്, ഫോണും പാസ്പോര്‍ട്ടും ഹാജരാക്കണം തുടങ്ങിയ വ്യവസ്ഥകളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
അധ്യാപികയുടെ പരാതിയില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ എല്‍ദോസിനെതിരെ വധശ്രമത്തിനുള്ള വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.