ഇന്നും നാളെയും സപ്ലൈകോ ജീവനക്കാരുടെ പണിമുടക്ക്. ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ ആവശ്യപ്പെട്ട് ആണ് ജീവനക്കാർ പണിമുടക്കുന്നത്.നിരവധിത്തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ചര്‍ച്ചയ്ക്കുവിളിക്കാനോ, വിഷയങ്ങള്‍ പരിഹരിക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
ഭരണ- പ്രതിപക്ഷ യൂണിയനുകള്‍ സംയുക്തമായി നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തെ 1600 ഔട്ട്ലെറ്റുകള്‍ അടഞ്ഞുകിടക്കും. സപ്ലൈകോയിലെ സ്ഥിരം, താത്കാലിക-കരാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം മൂന്നരവര്‍ഷമായിട്ടും നടപ്പായിട്ടില്ലെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു, കെടിയുസി എന്നീ ട്രേഡ് യൂണിയനുകളാണ് സമരരംഗത്തുള്ളത്. എണ്ണായിരത്തോളം താത്കാലിക-കരാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനംപോലും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. 575 രൂപ ദിവസ വേതനത്തില്‍ 11 മണിക്കൂറോളം ഇവര്‍ക്ക് ജോലിയെടുക്കേണ്ടി വരുന്നു. എന്നാല്‍ സ്ഥിരജീവനക്കാരുടെ ഇന്റേണല്‍ ഓഡിറ്റിങ് പൂര്‍ത്തിയാക്കാത്തതാണ് ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതിന് കാരണമെന്നാണ് വകുപ്പിന്റെ വാദം.