തിരുവനന്തപുരം :വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാർ കിളിമാനൂർ വെച്ച് അപകടത്തിൽ പെട്ടു.തിരുവനന്തപുരത്തു നിന്നും നിലമേൽ ഭാഗത്തേക്ക് പോകുന്ന വഴിയായിരുന്ന കാർ നിയന്ത്രണം തെറ്റി മൺതിട്ടയിൽ പോയിടിച്ചു. തുടർന്ന് കാർ നിയന്ത്രണം തെറ്റി എതിരെ വന്നിരുന്ന കെഎസ് ആർടിസി ബസുമായി ഇടിക്കുകയായിരുന്നു.
വാവ സുരേഷിന് മുഖത്ത് ഗുരുതര പരിക്കുപറ്റിയിട്ടുണ്ട്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.