തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി ഗൗരവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തില്‍ ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എംഎൽഎയെ 9 ദിവസമായി കാണാനില്ലെന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുന്നപ്പിള്ളിയുടെ കാര്യത്തിൽ കൃത്യമായ നിലപാട് കോൺഗ്രസ് എടുത്തിട്ടില്ലെന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് ഇങ്ങനെ –‘‘അവരുടെ പാർട്ടിക്കാര്യം അവർ തീരുമാനിക്കേണ്ടതാണ്. നിയമപരമായ കാര്യങ്ങളെ എനിക്ക് എടുക്കാൻ കഴിയൂ’’. അതേസമയം, ഗൗരവമായ പരാതിയാണ് ഉയർന്നുവന്നിരിക്കുന്നത്. ഗൗരവമായ അന്വേഷണം നടക്കുമെന്നും ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.