ഗാംഗുലി ഒരു ജനപ്രിയ വ്യക്തിയാണെന്നും അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും മമത ബാനർജി . ഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗാംഗുലിയെ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മമ്ത പറഞ്ഞു.
വടക്കൻ ബംഗാൾ പര്യടനത്തിന് മുന്നോടിയായി കൊൽക്കത്ത വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മമത ബാനർജി. സൗരവ് ഗാംഗുലി ഇന്ത്യയുടെ അഭിമാനമാണ്. കാര്യക്ഷമതയുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. എന്നാൽ അമിത് ഷായുടെ മകൻ ബിസിസിഐയിൽ തുടരുന്നുണ്ടെങ്കിലും ഗാംഗുലിയെ ഒഴിവാക്കി. ഇതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയാൻ ആഗ്രഹിക്കുന്നതായും മമത പറഞ്ഞു.വിഷയത്തിൽ രാഷ്ട്രീയമായി തീരുമാനങ്ങൾ എടുക്കരുതെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും മമത കൂട്ടിച്ചേർത്തു.