ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും ഇടിഞ്ഞു. 121 രാജ്യങ്ങളില്‍ 107-ാം സ്ഥാനത്താണ് ഈ വര്‍ഷം ഇന്ത്യ. കൺസേൺ വേൾഡ് വൈഡ്, വെൽത്ത് ഹംഗർ ലൈഫ് എന്നിവ സംയുക്തമായി നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കഴിഞ്ഞ വര്‍ഷം ഇത് 101 ആയിരുന്നു. 29.1 ആണ് ഇന്ത്യയുടെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്കോര്‍. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇനി അഫ്ഗാനിസ്താന് മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്.
ചൈന നാലാം സ്ഥാനത്തും ശ്രീലങ്ക 64-ാം സ്ഥാനത്തും മ്യാന്മാര് 71-ാം സ്ഥാനത്തും നില്ക്കുമ്പോള് നേപ്പാള്‍ 81-ാം സ്ഥാനത്തും ബംഗ്ലാദേശ് 84-ാം സ്ഥാനത്തും പാകിസ്താന് 99-ാം സ്ഥാനത്തുമാണുള്ളത്. അഫ്ഗാനിസ്താന് ഇന്ത്യക്കു തൊട്ടു പിന്നിലായി 109-ാം സ്ഥാനത്തുണ്ട്.
ആഗോള പട്ടിണി സൂചികയില്‍ ബെലാറസ് ആണ് ഒന്നാം സ്ഥാനത്ത്. ബോസ്നിയ, ചിലി എന്നീ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലും ചൈന നാലാം സ്ഥാനത്തമുണ്ട്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കിയത്.