യൂറോപ്പ് സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി. ദുബായിൽ നിന്നാണ് തിരുവനന്തപുരത്തേക്ക് അദ്ദേഹം തിരിച്ചെത്തിയത്. പിണറായി വിജയന്റെ കുടുംബവും ഒപ്പമുണ്ടായിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജും മടങ്ങിയെത്തി.
വിദേശ നിക്ഷേപം ലഭ്യമാക്കാനുള്ള യാത്രയിൽ കുടുംബം അനുഗമിച്ചതിൽ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയും അവിടെന്നുള്ള ദുബായ് യാത്രയും വിവാദമായിരുന്നു. വിദേശ പര്യടനത്തിൽ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുന്നതിന് പുറമെ മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും കുടുംബാംഗങ്ങളെ കൂട്ടിയതും ആരോപണമുയർന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശനം ഉയർത്തിയിരുന്നു.