ചേര്‍ത്തലയില്‍ നിന്ന് വിനോദയാത്രയ്ക്കായി എത്തിച്ച ‘വണ്‍ എസ്’ എന്ന ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വെള്ളനിറം ബസില്‍ അടിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് വിനോദയാത്രക്കുള്ള അനുമതി എം.വി.ഡി ഉദ്യോഗസ്ഥര്‍ റദ്ദാക്കി. ടി.ടി.സി കോളേജില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി വിനോദയാത്ര പോകാന്‍ എത്തിയ ബസായിരുന്നു ഇത്. സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമായി തുടരുമെന്ന് ടൂറിസ്റ്റ് ബസ് ഉടമകളോട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചതിന് പിന്നാലെയാണ് നടപടി. വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടെന്നും കളര്‍കോഡ് പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
പെയിന്റ് മാറ്റുന്നതിന് സമയം അനുവദിക്കുന്നത് സംബന്ധിച്ച വിഷയം പരിശോധിച്ച ശേഷം തീരുമാനം എടുക്കും. നിയമലംഘനത്തിനെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കി പുതിയ ഗതാഗത സംസ്‌കാരം സൃഷ്ടിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം എല്ലാ വാഹനങ്ങള്‍ക്കും ബാധകമായിരിക്കും.