തിരുവനന്തപുരം: വടക്കഞ്ചേരി ബസപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകും. മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം.
മുഖ്യമന്ത്രി വിദേശത്തായതിനാൽ ഓൺലൈനായാണ് മന്ത്രിസഭാ യോഗം ചേർന്നത്. പരിക്കേറ്റവരുടെ ചികിത്സയ്ക്ക് സർക്കാർ സഹായം നൽകാൻ മന്ത്രിസഭാ യോഗത്തിലും തീരുമാനം.
കുട്ടനാട് വികസനത്തിന് കൗൺസിൽ രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കുട്ടനാട് വികസന ഏകോപന കൗൺസിലിൽ മുഖ്യമന്ത്രി ചെയർമാനാകും. കൃഷി മന്ത്രിയായിരിക്കും കൗൺസിലിൽ വൈസ് ചെയർമാൻ.
നിലവിലുള്ള പ്രവർത്തനങ്ങളുടെ അവലോകനവും ഏകോപനവുമായിരിക്കും മുഖ്യ ചുമതല. പദ്ധതികൾ ആവർത്തിക്കാതിരിക്കാനുള്ള ചുമതലയും കൗൺസിലിനായിരിക്കും.