പത്തനംതിട്ട :ഇലന്തൂർ നരബലി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യപ്രതികളായ ഷാഫിയും ദമ്പതികളും കൊല്ലപ്പെട്ടവരുടെ മാംസം പാകം ചെയ്ത് കഴിച്ചുവെന്ന് വെളിപ്പെടുത്തലും പുറത്ത് .സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മറവു ചെയ്യാൻ കുഴിയെടുക്കുന്നതിനായി ഇലന്തൂർ സ്വദേശി ബേബി എന്നയാളെയായിരുന്നു വിളിച്ചത്. മാലിന്യം നിക്ഷേപിക്കാൻ എന്ന വ്യാജേനയാണ് കുഴിയെടുപ്പിച്ചതെന്ന് ബേബി പറഞ്ഞു. നാല് അടി സമചതുരത്തിൽ കുഴിയെടുക്കണമെന്നായിരുന്നു ഭഗവൽ സിംഗ് പറഞ്ഞതെന്നും ബേബി പറഞ്ഞു.മനുഷ്യരെ അടക്കാൻ ആറടി നീളുമുള്ള കുഴിയാണ് സാധാരണയായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സംശയമൊന്നും തോന്നിയില്ലെന്നും മാലിന്യം നിക്ഷേപിക്കാനാണെന്ന് തന്നെയാണിതെന്നും കരുതിയെന്നും ബേബി പറഞ്ഞു. രണ്ട് ദിവസം കൊണ്ടാണ് കുഴിയെടുത്തതെന്നും ഇതിന് ആയിരം രൂപ പ്രതിഫലം ലഭിച്ചുവെന്നും ബേബി പറഞ്ഞു.
ഈ സമയം വീട്ടിൽ ഭഗവൽ സിംഗുംലൈലയും മാത്രമാണ് ഉണ്ടായിരുന്നതെന്നും ബേബി പറഞ്ഞു.എന്നാൽ ഇരകളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ മുറിച്ചെടുത്ത മാംസം പാകം ചെയ്ത് കഴിക്കുകയായിരുന്നു എന്ന് ലെെല പൊലീസിനോട് വെളിപ്പെടുത്തി. കൊലപ്പെടുത്താൻ കൊണ്ടുവന്ന റോസ്󠅪ലിൻ്റെയും പദ്മയുടെയും ആഭരണങ്ങൾ കൊലയ്ക്കു ശേഷം ഷാഫി കെെക്കലാക്കിയെന്നും മൊഴി നൽകിയിട്ടുണ്ട്. നരബലി കേസിലെ മുഖ്യപ്രതി ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി. പണത്തേക്കാൾ ഉപരി ലെെംഗികതയായിരുന്നു ഇയാൾ ലക്ഷ്യം വച്ചിരുന്നത്.