വാഷിങ്ടൺ: ഭൂമിയെ ലക്ഷ്യമിട്ടെത്താൻ സാധ്യതയുള്ള ഒരു ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാനുള്ള ഡാർട്ട് ദൗത്യം വിജയിച്ചതായി വെളിപ്പെടുത്തി നാസ. 160 മീറ്റർ വീതിയുള്ള ഡിമോർഫോസിന്റെ സഞ്ചാരപാത മാറിയതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. .ദൂരദർശിനികളുടെ സഹായത്തോടെ അളവുകളെടുത്താണ് ഗവേഷകർ ഇക്കാര്യം സ്ഥിരീകരിച്ചത്.ഡിമോർഫോസ് എന്ന ചെറുഛിന്നഗ്രഹത്തിൽ ഇടിച്ചിറങ്ങി അതിന്റെ സഞ്ചാരപാത മാറ്റുകയായിരുന്നു ഡാർട്ടിന്റെ ലക്ഷ്യം
നാസയുടെ ഏറ്റവും വലിയ ത്രില്ലർ ദൗത്യങ്ങളിലൊന്നാണ് ഡാർട്ട് . ഛിന്നഗ്രഹത്തെ പ്രതിരോധിക്കാൻ ഡാർട്ടിന് കഴിഞ്ഞതോടെ ഭൗമ പ്രതിരോധരംഗത്തെ ഏറ്റവും നിർണായകമായ കാൽവയ്പായാണ് ഈ വിജയം കണക്കാക്കുന്നത്. സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിലാണ് ഡാർട്ട് ചെറു ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞടുത്തത്.