കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലിയില്‍ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി. കേരളത്തിൻ്റെ പോക്കിൽ ദുഖമുണ്ട്. സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്നും അവിശ്വസനീയ സംഭവമാണെന്നും ജസ്റ്റിൻ ദേവൻ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഹൈക്കോടതി ബാർ അംഗങ്ങളുമായി ചർച്ച ചെയ്യുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ആധുനികതയ്ക്ക് പിറകേയുള്ള പാച്ചിലിൽ കേരളത്തിന് ദിശാബോധം നഷ്ടപ്പെട്ടതായും, ജനങ്ങൾ വിചിത്രമായാണ് പെരുമാറുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
കാലടി സ്വദേശിയായ റോസ്ലി, കടവന്ത്ര പൊന്നുരുന്നി സ്വദേശി പത്മ എന്നിവരാണ് നരബലിയുടെ ഭാഗമായി കൊല്ലപ്പെട്ടത്. പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍ സിംഗിനും ഭാര്യ ലീലയ്ക്കും വേണ്ടിയാണ് നരബലി നടത്തിയത്. സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. ഐശ്വര്യവും സമ്പത്തും ഉണ്ടാകാനായിരുന്നു നരബലി. സംഭവത്തില്‍ ഭഗവല്‍ സിംഗ്, ഭാര്യ ലീല, ഏജന്റ് പെരുമ്പാവൂര്‍ സ്വദേശി ഷാഫി എന്ന റഷീദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.