പത്തനംതിട്ടയിൽ നടന്ന നരബലിയിൽ പ്രതിയായ ഭഗവൽ സിംഗ് പാർട്ടി അംഗമല്ലെന്ന് സിപിഐഎം പിബി അംഗം എം.എ.ബേബി. പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടായേക്കാം. പക്ഷേ ഇയാൾ പാർട്ടി അംഗമല്ലെന്ന് എം.എ.ബേബി പറഞ്ഞു നാടിനെ ഞെട്ടിച്ച സംഭവമാണ് നരബലി. അപമാനവും അമർഷവും ഉണ്ടാക്കുന്ന ഒന്നാണിത്. ദൈവ സങ്കല്പങ്ങളെ അപമാനിക്കുന്ന സംഭവമാണിതെന്നും ബേബി പറഞ്ഞു.
അതെ സമയം സംഭവത്തിൽമൃതദേഹാവശിഷ്ടം കണ്ടെത്തി. ഒരു കുഴിയിൽ ശരീരഭാഗങ്ങൾ കഷ്ണങ്ങളായി കുഴിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. താഴ്ചയിലാണ് കുഴിച്ചിട്ടിരിക്കുന്നത്. മൃതദേഹ ഭാഗം ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. ഇതുപോലെ തന്നെ ശരീരഭാഗങ്ങൾ മറ്റിടങ്ങളിലും കുഴിച്ചിട്ടിട്ടുണ്ടോയെന്നും പോലും പരിശോധിക്കുന്നുണ്ട്.