കൊച്ചി: തിരുവല്ലയിൽ 2 സ്ത്രീകൾ നരബലിക്ക് ഇരയായ സംഭവത്തിൽ അറസ്റ്റിലായ പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ഷിഹാബ് എന്ന റാഷിദ് ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് തിരുവല്ല സ്വദേശിയായ തിരുമ്മു ചികിത്സകനായ ഭഗവല്‍ സിങ്ങുമായി പരിചയപ്പെടുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ ഒരു ദിവ്യനെ പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് ഇയാള്‍ ഫെയ്‌സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതനുസരിച്ചാണ് നരബലി നടത്തുന്നത്.
ദിവ്യനെന്ന് റാഷിദ് പറഞ്ഞത് തന്നെത്തന്നെയായിരുന്നുവെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം ദമ്പതികള്‍ക്ക് അറിയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൂജകള്‍ക്കും നരബലിക്കുമായി ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തിരുവല്ലയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് അതിക്രൂരമായി സ്ത്രീകളെ കൊലപ്പെടുത്തി നരബലി അര്‍പ്പിക്കുകയായിരുന്നു. കേസില്‍ സാമ്പത്തിക നേട്ടത്തിനായി മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പെരുമ്പാവൂര്‍ സ്വദേശി ഷിഹാബ് പ്രത്യേകിച്ച് ജോലിക്കൊന്നും പോകാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്വഭാവക്കാരനാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത്തരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടെയാണ്.
ഷിഹാബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ് ഭാര്യ ലൈല എന്നിവര്‍ പിടിയിലാകുന്നത്. ആഭിചാരപൂജയ്ക്കു ശേഷം സ്വന്തം പുരയിടത്തില്‍ തന്നെയാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്.