പുതിയ അപ്ഡേഷനുമായി വാട്ട്സാപ്പ്. ഇത്തവണ ഒരു ഗ്രൂപ്പിൽ 1024 പേരെ ചേർക്കാൻ കഴിയുന്ന അപ്ഡേഷനാണ് വാട്ട്സാപിൽ ഉള്ളത് . വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഈ അപ്ഡേറ്റ് ലഭ്യമാണ്.
നിലവിൽ 512 പേരെ വരെയാണ് ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യാനാകുക. ബീറ്റ ഉപയോക്താക്കൾ പങ്കിട്ട സ്ക്രീൻഷോട്ട് അനുസരിച്ച് ഗ്രൂപ്പ് ഓപ്പൺ ചെയ്യുമ്പോൾ ആഡ് കോൺടാക്ട് എന്ന ഓപ്ഷന് അരികിലായി “1024-ൽ 1” എന്ന രീതിയിൽ കോൺടാക്ടുകള് കാണാൻ കഴിയും.
വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കൾക്കാണ് നിലവിൽ പ്രീമിയം ലഭ്യമായിട്ടുള്ളത്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റ ഉപയോക്താക്കൾക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവിൽ പ്രവേശനമുള്ളൂ.ബിസിനസുകളെ ലക്ഷ്യം വെച്ചാണ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിച്ചിരിക്കുന്നത്. പണമടച്ചുള്ള മിക്ക ഫീച്ചറുകളും ശരാശരി ഉപയോക്താവിന് ഉപയോഗപ്രദമാകില്ല. പ്രീമിയം അക്കൗണ്ട് ഉപയോക്താക്കൾക്ക് മൂന്ന് മാസത്തിലൊരിക്കല്‍ കോൺടാക്ട് ലിങ്ക് മാറ്റാം. ഫോൺ നമ്പർ ടൈപ്പ് ചെയ്യുന്നതിനു പകരം ഉപഭോക്താക്കൾക്ക് ഒരു ബിസിനസ് കണ്ടെത്താനുള്ള എളുപ്പമാർഗമാണിത്.
കൂടാതെ വ്യൂ വൺസും വാട്ട്സാപ്പ് കർശനമാക്കിയിരുന്നു.