മലപ്പുറം: തിരൂരിൽ കനോലി കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റേയും ആമിനയുടേയും മകൻ മുഹമ്മദ് അഷ്മിൽ (11), കെട്ടിയോട്ട് വളപ്പിൽ സിദ്ധിക്കിന്റേയും സാബിറയുടേയും മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് കനാലിൽ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഇരുവരേയും മുങ്ങിയെടുത്തു. അപ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.