കൊച്ചി: എറണാകുളം ചക്കരപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നാലംഗ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.
ക്കരപ്പറമ്പ് ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നിലാണ് സംഭവം. Kl 07 AS 2574 എന്ന നമ്പറിലുള്ള ആള്‍ട്ടോ കാറിനാണ് തീപിടിച്ചത്. മധുര സ്വദേശികളായ ശിവപാലനും കുടുംബവും സഞ്ചരിച്ച വാഹനമാണ് കത്തിനശിച്ചത്.
വൈറ്റില ഭാഗത്ത് നിന്നും ഇടപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. നാല് പേരും തീ പിടിച്ചതോടെ ഇറങ്ങിയോടിയതിനാൽ വലിയ അപകടമൊഴിവായി. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. വളരെ പെട്ടന്ന് തന്നെ കാർ പൂർണമായും കത്തിനശിച്ചു.