ഐഫോൺ 14 പ്ലസ് ഇന്ത്യയിൽ വിൽപ്പന ഇന്ന് മുതൽ ആരംഭിച്ചു. ആപ്പിൾ ഇന്ത്യ സ്റ്റോർ, ഫ്ലിപ്‌കാർട്ട്, ആമസോൺ, ക്രോമ, യൂണികോൺ, എന്നിവയുൾപ്പെടെയുള്ള നിരവധി ഓൺലൈൻ, ഓഫ്‌ലൈൻ ഫ്ലാറ്റ് ഫോമുകളിൽ ഐഫോൺ 14 പ്ലസ് നിലവിൽ ലഭ്യമാണ്. ഐഫോൺ 14 പ്ലസ് മൂന്ന് വേരിയന്റുകളിലാണ് പുറത്തിറക്കിയത്.
അടിസ്ഥാന മോഡലായ 128 ജിബിക്ക് 89,900 രൂപയും, 256 ജിബിയും 512 ജിബിയുമുള്ള മറ്റ് രണ്ട് മോഡലുകൾക്ക് യഥാക്രമം 99,900 രൂപയും 1,09,900 രൂപയുമാണ് വില. റെഡ്, ബ്ലൂ, മിഡ്‌നൈറ്റ്, പർപ്പിൾ, സ്റ്റാർലൈറ്റ് എന്നിവയുൾപ്പെടെ ആകെ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഐഫോൺ 14 പ്ലസ് ലഭിക്കുക.
ലോഞ്ച് ഓഫറിന്റെ ഭാഗമായി ആപ്പിൾ ഓൺലൈൻ സ്റ്റോറിൽ നിന്ന് ഐഫോൺ 14 പ്ലസ് വാങ്ങുമ്പോൾ 7000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ ഓഫർ സ്വീകരിക്കുന്നവർക്ക് ഐഫോൺ 14 പ്ലസ് 128 മോഡലിന്റെ വില 82,900 രൂപയായി കുറയും. കൂടാതെ, ഒരു പഴയ ഐഫോൺ മോഡൽ ഉണ്ടെങ്കിൽ ഇത് ആപ്പിൾ സ്റ്റോറിലൂടെ ആകർഷകമായ വിലക്ക് വിറ്റഴിക്കാനും കമ്പനി സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഐഫോൺ 14ന്റെ അപ്ഗ്രേഡഡ് വേർഷനാണ് ഐഫോൺ 14 പ്ലസ്. ഐഫോൺ 14ൽ നിന്ന് വ്യത്യസ്‍തമായി പ്ലസ് മോഡലിന് 6.7 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയാണുള്ളത്.