തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ഓരോ വാഹനത്തിന് പിന്നാലെയും പോകാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. 368 എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥരെ മാത്രമാണ് ഉള്ളത് . എല്ലാ വാഹനങ്ങളെയും പെട്ടെന്ന് നിയന്ത്രിക്കാനും കഴിയില്ല. അതുകൊണ്ട് തന്നെ ഘട്ടമായി പരിശോധന വ്യാപകമാക്കും .
സ്പീഡ് ഗവർണർ നടപടി കർശനമാക്കും.സ്പീഡ് ഗവർണർ അഴിച്ചു മാറ്റുന്ന സംഭവങ്ങൾ ഉണ്ട്. ഡീലർമാരുടെ സഹായവും ഉണ്ട് അവർക്ക്. അവരുടെ പങ്ക് സംശയിക്കണം. ഡീലർമാരുടെ ഷോറൂം പരിശോധിക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ വിവരങ്ങൾ എടുക്കും. ജിപിഎസ് പരമാവധി എടുപ്പിക്കും . ഇല്ലെങ്കിൽ ടെസ്റ്റിന് വന്നാൽ ടെസ്റ്റ് എടുത്തു കൊടുക്കില്ല. നിലവാരം ഇല്ലാത്ത ജിപിഎസ് നൽകുന്നവർക്ക് എതിരെ നടപടി എടുക്കും.മോട്ടോർ വാഹന നിയമങ്ങൾ കേന്ദ്ര നിയമങ്ങൾ ആണ് . പിഴ വളരെ കുറവാണ് . നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കരിമ്പട്ടികയിൽപെടുത്തി നടപടികളെടുത്തു . പക്ഷെ ബസ് ഉടമകൾ കോടതിയിൽ പോയി . അതുകൊണ്ട് മറ്റു നടപടികൾ സാധ്യമാകുന്നില്ല .