കൊല്ലം: കൊല്ലം ചടയമംഗലത്ത് സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ പിടിച്ചുമാറ്റാന്‍ ചെന്നയാള്‍ അടിയേറ്റ് മരിച്ചു. ചടയമംഗലം കണ്ണംകോട് സ്വദേശി 48 വയസ്സുള്ള താഹയാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് മണിയോടെയാണ് സംഭവം.
സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചടയമംഗലം സ്വദേശികളായ രാജീവ്, ഷിജു, പ്രദീപ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
വൈകീട്ട് ആറരയോടെയാണ് സംഭവം. സുഹൃത്തുക്കൾ തമ്മിലടിക്കുന്നത് കണ്ട് പിടിച്ച് മാറ്റാൻ ഇടയിൽ കയറിയതാണ് താഹ. അതിനിടയിൽ താഹയുടെ തലയ്ക്ക് അടിയേറ്റെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഉടനെ കടയ്ക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.